WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, December 12, 2011

പ്രവൃത്തി പരിചയ മേള പാലോട് സബ് ജില്ല ഒന്നാം സ്ഥാനം നേടി.



തിരുവനന്തപുരം: റവന്യു ജില്ലാ ശാസ്ത്ര സാങ്കേതിക പ്രവൃത്തി പരിചയ മേള സമാപിച്ചു. ശാസ്ത്ര മേളയില്‍ എല്‍പി വിഭാഗത്തില്‍ 29 പോയിന്റുകള്‍ നേടി പാലോട് ഒന്നാംസ്ഥാനം നേടി. യു പി വിഭാഗത്തില്‍ 42 ഉം എച്ച് എസ് വിഭാഗത്തില്‍ 36 ഉം പോയിന്റുകള്‍ നേടി കിളിമാനൂര്‍ ഉപജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത്ത് 38 പോയിന്റുകളോടെ ഒന്നാംസ്ഥാനത്തെത്തി. ഗണിതശാസ്ത്ര മേളയില്‍ 33 പോയിന്റോടെ ബാലരാമപുരം ഒന്നാം സ്ഥാനത്തും 29 പോയിന്റോടെ തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനത്തുമെത്തി. ഐ റ്റി മേളയില്‍ എം കെ എം എല്‍ പി എസ് പോങ്ങില്‍ ഒന്നാമതും ഡയററ് ആറ്റിങ്ങല്‍ രണ്ടാംസ്ഥാനത്തും എത്തി.

എല്‍ പി വിഭാഗം കലക്ഷനില്‍ ഗവണ്‍മെന്റ് എല്‍ പി എസ് ചെമ്പൂരിലെ അഖില്‍ കൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. മോഡല്‍സില്‍ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് എച്ച് എസ് തിരുവനന്തപുരം നോര്‍ത്തിലെ റസിയയ്ക്ക ഒന്നാം സ്ഥാനം ലഭിച്ചു. എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് ക്വിസില്‍ ഗവണ്‍മെന്റ് എല്‍ പി എസ് മൂതലയിലെ കാവ്യാദേവിക്ക് ഒന്നാം സ്ഥാനം. വര്‍ക്കിംഗ് മോഡലില്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് ഇളമ്പയിലെ സെന്‍ സന്തോഷ് ഒന്നാം സ്ഥാനം നേടി. എല്‍ എം എസ് എച്ച് എസ് എസ് അമരവിള, നെയ്യാറ്റിന്‍കരയിലെ അക്ഷയ് സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനത്തെത്തി.  
യു പി വിഭാഗം ഇലോക്യൂഷനില്‍ എസ് കെ വി യു പി എസ് മുതുവിളയിലെ സുരഭി ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപിവിഭാഗം സോഷ്യല്‍ സയന്‍സ് ക്വിസില്‍ കാര്‍മല്‍ ഇ എം ഗേള്‍സ് എച്ച് എസ് എസ് വഴുതക്കാടിലെ എസ് പി തീരത ഒന്നാം സ്ഥാനത്തെത്തി. യു പി വിഭാഗം ടെക്‌നിക്കല്‍ എയ്ഡില്‍ ഗവണ്‍മെന്റ് എല്‍ പി എസ് കാഞ്ഞിരംപാറയിലെ കിഷോര്‍ കുമാര്‍ ഒന്നാം സ്ഥാനം നേടി.

എച്ച് എസ് വിഭാഗം അറ്റ്‌ലസ് മേക്കിങില്‍ ന്യൂ എച്ച് എസ് എസ് നെല്ലിമൂടിലെ ആദര്‍ശ് ജി ശശിധരനും വര്‍ക്കിംഗ് മോഡലില്‍ എല്‍ എം എസ് എച്ച് എസ് എസ് അമരവിള നെയ്യാറ്റിന്‍കരയിലെ റോഷ്‌ന ഷാരോണും ഒന്നാം സ്ഥാനം നേടി. സ്റ്റില്‍ മോഡലില്‍ ഹോളി ഏഞ്ചല്‍സ് കോണ്‍വന്റ് എച്ച് എസ് തിരുവനന്തപുരം നോര്‍ത്തിലെ നയനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ലോക്കല്‍ ഹിസ്റ്ററി രചനയില്‍ ഗവണ്‍മെന്റ് വി ആന്‍ഡ് എച്ച് എസ് എസ് കുളത്തൂര്‍ പാറശാലയിലെ ദിവ്യ എസ് രാജനും ഇലോക്യുഷനില്‍ വിക്റ്ററി ഗേള്‍സ് എച്ച് എസ് നേമത്തിലെ ഗോപികാ പ്രസന്നനും ഒന്നാം സ്ഥാനം നേടി. സോഷ്യല്‍ സയന്‍സ് ക്വിസില്‍ എല്‍ എഫ് ഇ എം എച്ച്എസ്എസ് ഇടവയിലെ ദീപ്തി രാജ് ഒന്നാം സ്ഥാനം നേടി. ടീച്ചിംഗ് എയ്ഡില്‍ സെന്റ് മേരീസ് എച്ച് എസ് എസ് പട്ടത്തെ മാത്യു ജോണ്‍ ഒന്നാം സ്ഥാനത്തെത്തി.

എച്ച് എസ് എസ്/വി എച്ച് എസ് എസ് വിഭാഗം അറ്റ്‌ലസ് മേക്കിംഗില്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് നെയ്യാറ്റിന്‍കരയിലെ അതുല്‍ജിത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ് ഫോര്‍ ബോയ്‌സ് ആറ്റിങ്ങലിലെ വൈശാഖും സ്റ്റില്‍ മോഡലില്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച് എസ് എസ് പട്ടത്തെ സുസ്മിതയും ലോക്കല്‍ ഹിസ്റ്ററി റൈറ്റിംഗില്‍ ഗവണ്‍മെന്റ്‌ഗേള്‍സ് എച്ച് എസ് എസ് മിതൃമ്മലയിലെ അഞ്ജു വിജയനും ഒന്നാം സ്ഥാനം നേടി. ഇലക്യൂഷനില്‍ പട്ടം സെന്റ്‌മേരീസിലെ ആര്യദേവിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സോഷ്യല്‍ സയന്‍സ് ക്വിസില്‍ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിലെ ആനന്ദ് ജസ്റ്റിനും ടീച്ചിംഗ് എയ്ഡില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹില്ലിലെ സജീനാ ഷുക്കൂറും ഒന്നാം സ്ഥാനം നേടി.