വിതുര: വിതുര പഞ്ചായത്തിലെ ചേന്നംപാറയില്‍ ഓട്ടോ സ്റ്റാന്‍ഡിന്റെ പിറകിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇവിടെ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തിനു തൊട്ടടുത്ത് ജനവാസമേഖലയിലേക്കുള്ള പൊതുവഴി ആരംഭിക്കുന്നുണ്ട്. ഇതുവഴി ദിനം പ്രതി യാത്ര ചെയ്യുന്നവര്‍ ദുസ്സഹമായ ഗന്ധം സഹിച്ചാണ് സഞ്ചരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് വേസ്റ്റുകളുമാണ് ഇവിടെ നിക്ഷേപിക്കുന്നതില്‍ അധികവും. പഞ്ചായത്ത് അധികാരികളെ പലവട്ടം ഇക്കാര്യം ധരിപ്പിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


