പാലോട്: സ്കൂളുകളില്‍ അവസാനപാദ പരീക്ഷ അടുത്ത സാഹചര്യത്തിലും മോഡല്‍ പരീക്ഷ നടത്താനുള്ള സമയത്തും സെന്‍സസ് ജോലികളില്‍ ഹൈസ്കൂള്‍ അധ്യാപകരെ നിയോഗിക്കരുതെന്നും സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ അവധിക്കാലത്തേക്കു മാറ്റണമെന്നും ജിഎസ്ടിയു ജില്ലാ പ്രസിഡന്റ് ജോസ് വിക്ടറും സെക്രട്ടറി നിസാം ചിതറയും ആവശ്യപ്പെട്ടു.