വിതുര: ചുവടുറയ്ക്കുംമുമ്പ് അനാഥത്വത്തിലേക്ക്
വലിച്ചെറിയപ്പെട്ട സാന്ദ്രയ്ക്കും സാനിയയ്ക്കും സോനയ്ക്കും സര്‍വസഹായങ്ങളും
വാഗ്ദാനം ചെയ്ത് തോന്നയ്ക്കല്‍ സായിഗ്രാമം ഭാരവാഹികള്‍ രംഗത്ത്. കുട്ടികളുടെ
നിസ്സഹായാവസ്ഥയെപ്പറ്റി തിങ്കളാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ച
വാര്ത്തയെത്തുടര്ന്നാണ്സഹായവാഗ്ദാനം.
കുട്ടികളെ വളര്‍ത്തി വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതുവരെയുള്ള എല്ലാ ചെലവുകളും സായിഗ്രാമം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍ അറിയിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് കീഴിലുള്ള സായിഗ്രാമത്തില്‍ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും സൗകര്യമുണ്ട്.
അമ്മ മോളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അച്ഛന് സിജി പ്രതിയായതോടെയാണ് പറക്കമുറ്റാത്ത കുഞ്ഞിക്കിളികള്‍ അനാഥരായത്. അമ്മൂമ്മ ലളിതയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതുകൂടിയായപ്പോള് കുട്ടികള്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.


