തിരുവനന്തപുരം: സസ്യലോകത്തിലെ വൈവിധ്യകാഴ്ചകള്‍ കണ്ടറിയുവാനും ചോദിച്ചറിയുവാനും പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ 10 വരെ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (ടിബിജിആര്‍ഐ) ഓപ്പണ്‍ ഹൌസ് സംഘടിപ്പിക്കുന്നു.
സസ്യ ശാസ്ത്ര രംഗത്ത് ടി.ബി.ജി.ആര്.ഐ നാളിതുവരെ നടത്തിയ സസ്യസംരക്ഷണ കര്‍മ പരിപാടികളും ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളും സാധാരണ ജനങ്ങളില്എത്തിക്കുകന്നതിന് ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചരിക്കുന്നത്. കുട്ടികള്‍ക്ക് സസ്യലോകത്തെ വിസ്മയക്കാഴ്്ചകള് കാണുവാനും ഈസ്ഥാപനത്തിലെ ശാസ്ത്രജ്ഞരുമായി അറിവുകള്‍ പങ്കിടുവാനും അവസരം ലഭിക്കും.
പരിപാടിയുടെ ഉദ്ഘാടനം ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്പീക്കര്‍ ജി.കാര്ത്തികേയന് നിര്‍വഹിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ.വി.എന്‍.രാജശേഖരന്‍പിള്ള അധ്യക്ഷതവഹിക്കും. എ.സമ്പത്ത് എംപി, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് അംഗം സോഫിതോമസ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ബ്ളോക്ക് പഞ്ചായത്ത് അംഗം ബി.പവിത്രകുമാര്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് അംഗം ഗീത പ്രീജി എന്നിവര്‍ പ്രംസഗിക്കും. നബാര്‍ഡ് ചീഫ് ജനറള്‍ മാനേജര്‍ കെ.സി. ശശിധര്‍ മുഖ്യപ്രഭാഷണം നടതതും.


