വിതുര: എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ സോഷ്യോ ഇക്കണോമിക് പദ്ധതിയുടെ ഭാഗമായി വിതുര ആനപ്പാറ കാരിക്കുന്നില് നടപ്പാക്കിയ കുടിവെള്ള പദ്ധതി തിരുവനന്തപുരം വിമാനത്താവളം ഡയറക്ടര്‍ ജി. ചന്ദ്രമൗലി ഉദ്ഘാടനം ചെയ്തു. കാരിക്കുന്ന് കോളനിക്കും ആനപ്പാറ പുരസ്കാരഗ്രാമത്തിനും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, വാര്‍ഡ് അംഗം എ. അല്‍ഫോണ്‍സ്, എയര്‍പോര്‍ട്ട് അതോറിട്ടി ചെയര്മാന് വി.പി. അഗര്‍വാള്‍, എ.ജി.എം. എം. രവീന്ദ്രനാഥന്‍, അസിസ്റ്റന്റ് മാനേജര്‍ ശ്രീനിവാസന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ശകുന്തള, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജി.ഡി. ഷിബുരാജ്, എ.കെ. ഷിഹാബ്ദീന്‍, എം.എസ്. റഷീദ്, കെ. വിജയകുമാര്‍, ജി. ഗിരീഷ്കുമാര്‍, മാന്കുന്നിന് പ്രകാശ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. അനിരുദ്ധന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


