WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, December 1, 2011

പണിതുടങ്ങിയിട്ട് വര്‍ഷം രണ്ട്: കാല്‍നടപോലും ദുസ്സഹം



കല്ലറ : പണി തുടങ്ങി രണ്ടുവര്‍ഷമാകാറായിട്ടും എങ്ങുമെത്താതെ പാങ്ങോട് - പാലോട് റോഡ് . 2010 ഫെബ്രുവരിയിലാണ് പണികള്‍ തുടങ്ങിയത്. ജനുവരിയായപ്പോള്‍ രണ്ടുവര്‍ഷം പൂത്തിയാകും.  ഈ കാലയളവില്‍ റോഡില്‍ കാര്യമായ പണികളൊന്നും നടന്നിട്ടില്ല. 6 മാസത്തിനകം ജോലികള്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണിത്. കല്ലറ - പാലോട് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് പാങ്ങോട് മുതല്‍ പാലോടുവരെയുള്ള സ്ഥലങ്ങളില്‍ നടക്കുന്നത്.
 ഏകദേശം ഒന്നര കോടിയോളം മുടക്കിയായിരുന്നു ഇതിന്റെ ഒന്നാംഘട്ടമായ കല്ലറ-മുതല്‍ പാങ്ങോട്വരെയുള്ള സ്ഥലങ്ങളില്‍ നടക്കുന്നത്. ഏകദേശം ഒന്നരക്കോടിയോളം മുടക്കിയായിരുന്നു ഇതിന്റെ ഒന്നാംഘട്ടമായ കല്ലറ-മുതല്‍ പാങ്ങോട് വരെയുള്ള ഭാഗങ്ങളില്‍ നവീകരണം നടന്നത്. പണികഴിഞ്ഞ് 2 മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ റോഡ് പൊളിഞ്ഞു. ഇത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുകയും കരാറുകാരന്‍, എ.ഇ എന്നിവരെ നാട്ടുകാര്‍ ബന്ദിയാക്കുകയും വരെ ചെയ്തു. ഇത്രത്തോളം രൂപ ചെലവിട്ട് തന്നെയാണ് രണ്ടാംഘട്ടമായ പാങ്ങോട് മുതല്‍ പാലോട് വരെയുള്ള പണികളും തുടങ്ങിയത്. കരാറുകാരനും പഴയയാള്‍തന്നെ. ഇത് നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന് വക നല്‍കിയിട്ടുണ്ട്. പണി അകാരണമായി നീട്ടുന്നത് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കൂടുതല്‍ തുക വാങ്ങാനാണെന്ന് ആക്ഷേപമുണ്ട്.
 പാങ്ങോട്, അയിരൂര്‍, ഭരതന്നൂര്‍ സ്കൂള്‍ ജംഗ്ഷന്‍, ഗാര്‍ഡന്‍ സ്റ്റേഷന്‍, മൈലമൂട്, പാണ്ഡ്യന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. അപകടങ്ങളും നിത്യസംഭവം. പാലോട് എ. ഇയ്ക്കാണ് ഈ റോഡിന്റെ പണികളുടെ മേല്‍നോട്ടം. പി.ഡബ്ളിയു.ഡി ഓഫീസ് ഈ റോഡിന് തൊട്ടടുത്താണ്. ഇതൊന്നും ഇവരാരും കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.