വിതുര: അനുവദനീയമായതിലും അധികം തടി കയറ്റിവന്ന ലോറി റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. വിതുര - പേപ്പാറ റോഡില്‍ കെ.പി.എസ്.എം. കവലയ്ക്ക് മുകളിലായി ചൊവ്വാഴ്ച രാത്രിയിലാണ് ലോറി മറിഞ്ഞത്. വനംവകുപ്പിന്റെ പള്പ്പ്വുഡ് പ്ലാന്േറഷനില്നിന്നും തടി കയറ്റിവരികയായിരുന്നു ലോറി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. പ്ലാന്േറഷനില്നിന്നുള്ള ലോറികള്‍ ഒരാഴ്ചയിലധികമായി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മിക്കതും അമിതഭാരം കയറ്റിയാണ് വരുന്നത്. ചില ലോറികള്‍ വശങ്ങളില് ചുവന്ന ലൈറ്റ് ഘടിപ്പിക്കാതെയും പോകുന്നുണ്ട്. ഹെല്‍മറ്റ് വെയ്ക്കാത്തതിന് പിഴ ചുമത്തുന്നതില്‍ പോലീസ് കാണിക്കുന്ന ഉത്സാഹം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ ലോറികളുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.


