വിതുര: ചായം സര്‍വീസ് സഹകരണ ബാങ്കിന്റെ തൊളിക്കോട് പ്രഭാത-സായാഹ്ന ശാഖ സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ചായം ബാങ്ക് പ്രസിഡന്റ് എന്‍. ശശിധരന് നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ. വിതുര ശശി ലോക്കറിന്റെ താക്കോല്‍ കൈമാറി.
നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍. സുദര്ശനന് ആദ്യനിക്ഷേപം സ്വീകരിച്ചു. വിതുര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, പനയേ്ക്കാട് ബാങ്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദന്, ബാങ്ക് സെക്രട്ടറി ജി.കെ. ശൈലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

