വിതുര: കേരളത്തില്‍ വനം നിലനില്ക്കാനും വനപാലകര്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാനുംവേണ്ടി ജോലിസമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തണമെന്നു പാലോട് രവി എംഎല്‍എ ആവശ്യപ്പെട്ടു. കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന് തിരുവന്തപുരം ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി. ശമ്പളംവാങ്ങുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥരുടെയും ശമ്പളം ലഭിക്കാത്ത വാച്ചര്‍മാരുടെയും വകുപ്പായി വനംവകുപ്പു മാറിയെന്നും പാലോട് രവി അഭിപ്രായപ്പെട്ടു.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തില്‍ ഫോറസ്റ്റ് ഗാര്ഡുമാരുടെമേല് കുറ്റം ചുമത്തി ഉന്നതരെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രവി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ.പി. റോബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഒാര്‍ഡിനേറ്റര്‍ ജിതേഷ്ബാലറാം, സംസ്ഥാന പ്രസിഡന്റ് വിജി പി വര്‍ഗീസ്, മാമ്പഴത്തറ സലിം, പി.എസ്. പ്രശാന്ത്, എന്‍. ബാജി, ജി. പ്രഭാകരന്‍നായര്‍, എസ്. കമറുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.

