പാലോട്: സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപും നിര്‍ധനര്‍ക്കുള്ള സഹായ വിതരണവും നാളെ പെരിങ്ങമ്മല ഗവ. യുപി സ്കൂളില്‍ നടക്കും. മെഡിക്കല്‍ കോളജ്, ഗവ. കണ്ണാശുപത്രി, ആര്‍സിസി എന്നിവിടങ്ങളില്‍ നിന്നായി 30ല്‍പരം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാംപില്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കും. സൌജന്യ മരുന്നു വിതരണവും ഉണ്ടാകും. മെഡിക്കല്‍ ബോര്‍ഡ്, വികലാംഗ ക്ഷേമ ബോര്‍ഡ്, സാമൂഹികക്ഷേമ വകുപ്പ് എന്നിവ ക്യാംപില്‍ പ്രവര്‍ത്തിക്കും.
സഹായ വിതരണത്തിന്റെ ഭാഗമായി നിരാലംബരായ രോഗികള്‍ക്കു വസ്ത്ര വിതരണം, ഭക്ഷണ വിതരണം എന്നിവ നടക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ വിലാംഗര്ക്കു പരിശോധനയിലൂടെ ക്യാംപില്‍ വച്ചു തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്ത്രീധന സംബന്ധമായ പരാതികള്‍ക്ക് അപേക്ഷ സ്വീകരിക്കാന്‍ ക്യാംപില്‍ സാമൂഹിക ക്ഷേമ വകുപ്പിന്റെ പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കും. ആശ്വാസ് കിരണ്‍ പദ്ധതിപ്രകാരം എഴുന്നേല്‍ക്കാനാകാതെ കിടക്കുന്ന രോഗികള്‍ക്കു പ്രതിമാസം 400 രൂപ പെന്ഷന് ലഭിക്കാനുള്ള സേവനങ്ങള്‍ ക്യാംപില്‍ നിന്നു ലഭിക്കും .രാവിലെ ഒന്‍പതിന് ക്യാംപ് ആരംഭിക്കും.


