പാലോട്: കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന 'ഹിന്ദി ഉത്സവ് മിലന്' പെരിങ്ങമ്മല ഗവണ്മെന്റ് യു.പി.എസില്‍ 31ന് തുടങ്ങി ഫിബ്രവരി ഒന്നിന് സമാപിക്കും. പാലോട് ബി.ആര്.സി യും പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 31ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഹിന്ദി ഉത്സവ് മിലന് ഉദ്ഘാടനം ചെയ്യും. വിവിധ തലങ്ങളിലായി മുന്നൂറിലധികം കുട്ടികള്‍ പത്ത് മത്സര ഇനങ്ങളില്‍ പങ്കെടുക്കും.
31 ന് കഥാരചന, കവിതാ രചന, പോസ്റ്റര്‍ നിര്‍മാണം, വായന, ഹിന്ദിമാഗസിന്റെ പ്രദര്‍ശനം എന്നീ മത്സരങ്ങളുംഫിബ്രവരി ഒന്നിന് സ്റ്റേജ് മത്സരങ്ങളായ കവിതാലാപനം, പ്രസംഗം, കോറിയോഗ്രാഫി, നാടകം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും നടക്കും.


