പാലോട്: ഉള്‍വന പ്രദേശമായ ശാസ്താംനടയിലെ ഏകാധ്യാപക വിദ്യാലയത്തിന് പുതിയ മന്ദിരം തുറന്നുകൊടുത്തു. കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. വൈ.ഡബ്ല്യൂ.സി.എ.യുടെ ധനസഹായത്തോടെയാണ് കെട്ടിടം പണി കഴിപ്പിച്ചത്. പ്രഭാജ്വോഷാ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡി.പി.ഒ. ഡോ.ഇല്യാസ്, എ.ഇ.ഒ. ഷാജു, കെ.ആര്.ഉഷാകുമാരി, ശിവരാജന്., അന്നാജോണ്, ഡാര്‍ളി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രസംഗിച്ചു.


