പാലോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാതല കാര്‍ഷിക മല്‍സരങ്ങള്‍ ആവേശം വിതറി. ഓലമെടയലും, തെങ്ങുകയറ്റവും ഉള്‍പ്പെടെ വ്യത്യസ്തമായ മല്‍സരങ്ങളാണു നടന്നത്. ഓലമെടയല്‍ മല്‍സരത്തില്‍ വിതുര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്കാണിയും പങ്കെടുത്തു. നാടന്‍പാട്ട് അവതരണവും ഗാനമേളയും ഇതോടൊപ്പം നടന്നു. കാര്‍ഷിക മല്‍സരങ്ങളുടെ ഉദ്ഘാടനം കായിക താരം ബോബി അലോഷ്യസ് നിര്‍വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വികെ. മധു, ഏരിയ സെക്രട്ടറി പേരയം ശശി എന്നിവരടക്കം അനവധിപേര്‍ സംബന്ധിച്ചു. മല്‍സര വിജയികള്‍(യഥാക്രമം ഒന്ന്, രണ്ട് സ്ഥാനക്കാര്‍): ഒാലമെടയല്: സുമതി വേലന്‍കോണം, ത്യാഗരാജന് ആനകുളം. തെങ്ങു കയറ്റം: പ്രദീപ് കുന്നുംപുറം, സതീശന് പനങ്ങോട്.


