വിതുര: ആനപ്പാറ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം രവീന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് നെടുമങ്ങാട് ആര്. ഗോപാലന്നായര് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുകുമാരന്‍നായര്‍, മേഖലാ കണ്‍വീനര്‍ വിശ്വംഭരന്‍നായര്‍, അഡ്വ. വി.എ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മന്നം ജയന്തി നിയന്ത്രിത അവധിയാക്കിയ സര്‍ക്കാരിനും അവകാശം നേടിയെടുത്ത എന്‍.എസ്.എസ്. നേതൃത്വത്തിനും യോഗം അഭിവാദ്യമര്‍പ്പിച്ചു. ഭാരവാഹികള്‍: ഡി. ഗോപാലകൃഷ്ണന്‍നായര്‍ (പ്രസിഡന്റ്), പി.ഗോപാലകൃഷ്ണന് നായര്‍(വൈസ് പ്രസിഡന്റ്),ജി. രവീന്ദ്രന്‍നായര്‍ (സെക്രട്ടറി), നന്ദകുമാര്‍ (ജോയിന്റ് സെക്രട്ടറി), ജി. രമേശന്‍നായര്‍ (ഖജാന്‍ജി), സജി രമേശന് (മഹിളാസമാജം പ്രസിഡന്റ്), നിമി കെ. നായര്‍ (സെക്രട്ടറി).


