WELCOME
Sunday, January 29, 2012
നഗരം ചുവപ്പിക്കാന്‍ പെണ്‍പടയൊരുങ്ങുന്നു
കല്ലറ: ഭരതന്നൂര്‍ ഗ്രൌണ്ടില്െ സ്ത്രീകളുടെ അറ്റന്ഷന്-ലെഫ്റ്റ്- റൈറ്റ് ശബ്ദമുയരുന്നത് കൌതുകക്കാഴ്ചയാകുന്നു. സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റെഡ് വോളന്റിയര്‍ പരേഡില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പരിശീലനത്തിലാണ് ഇത്. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലെ പാങ്ങോട്, ഭരതന്നൂര്‍ ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പട്ടവരാണ് ഇവര്‍. വൈകിട്ട് 3 മുതല്‍ 5 വരെ ആഴ്ച്ചയില്‍ മൂന്ന് ദിവസം നടക്കുന്ന പരിശീലനത്തിന് നേതൃത്വം നല്ക്കുന്നതും വനിതകള്‍ തന്നെ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 25000 പേരുള്ള വോളന്റിയര്‍ പരേഡില്‍ പതിനായരത്തോളം വനിതകളാണ് പങ്കെടുക്കുന്നത്.് എല്ലാ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും മാര്‍ച്ചില്‍ പങ്കാളിത്തമുണ്ടായിരിക്കും.
അടുത്ത മാസം 4ന് പ്രാദേശിക തലത്തില്‍ പരിശീലനം പൂര്‍ത്തിയായ ശേഷം വോളന്റിയര്‍മാരുടെ ഡ്രസ് റിഹേഴ്സല്‍ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റേഡിയത്തില്‍ അടുത്ത മാസം 7 മുതല്‍ 10 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് റെഡ് വോളന്റിയര്‍ പരേഡ് നടക്കുക.


