വിതുര: ചായം ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും ശനിയാഴ്ച കൊടിയേറി. രാവിലെ 6.40നും 7.40നും മധ്യേ അഷ്ടബന്ധം ചാര്‍ത്തി ബ്രഹ്മകലശാഭിഷേകം മഹാനിവേദ്യത്തോടെ ചടങ്ങുകള്‍ തുടങ്ങി. 7.30ന് പന്തല്‍ കാല്നാട്ടുകര്മത്തിനുശേഷം 11നും 11.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പുകെട്ടി കുടിയിരുത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രമേല്‍ശാന്തി ശംഭുപോറ്റി നേതൃത്വം നല്കി. ഫിബ്രവരി അഞ്ചിനാണ് ഉത്സവം സമാപിക്കുന്നത്. ഉത്സവദിവസങ്ങളില്‍ പ്രഭാതഭക്ഷണവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.


