WELCOME
Sunday, January 29, 2012
കല്ലാറിലെ മണലൂറ്റ്; ഒരാള്‍ കൂടി അറസ്റ്റില്‍
വിതുര: വാമനപുരം നദിയില്‍ കല്ലാറില്‍ നിന്നു മണലൂറ്റിയ കേസുമായി ബന്ധപ്പെട്ട് ഒരു യുവാവിനെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്നു പേരെ കൂടി പിടികിട്ടാനുണ്ടെന്നു പൊലീസ് അറിയിച്ചു. വിതുര മൈലക്കോണം കുന്നുംപുറത്തു വീട്ടില്‍ ആര്.ദില്‍ഷാദ്(29) ആണ് അറസ്റ്റിലായത്. നേരത്തേ രണ്ടുപേരെ അറസ്റ്റ്ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച കല്ലാറില്‍ നിന്നു വന്‍തോതില്‍ മണലൂറ്റുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തിയിരുന്നു. മണലൂറ്റിക്കൊണ്ടുനിന്ന നാലുപേര്‍ ഒാടി രക്ഷപ്പെട്ടു. രണ്ടുപേര്‍ പിടിയിലായി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


