WELCOME
Sunday, January 29, 2012
പേപ്പാറയില്‍, പരിസ്ഥിതിക്യാംപും റിപ്പബ്ളിക് ദിനാഘോഷവും
വിതുര: പേപ്പാറ വനംവന്യജീവി സങ്കേതത്തിന്റെയും, കഴക്കൂട്ടംഅല്ഉതുമാന് എച്ച്എസ്എസിന്റെയും നേതൃത്വത്തില്‍ റിപ്പബ്ളിക്ദിനാഘോഷവും, പരിസ്ഥിതിപഠനക്യാംപും നടത്തി. ഫോറസ്റ്റര്‍ പി.എസ്. സജീവ് പതാക ഉയര്‍ത്തി. ഗ്രീന്കേരള സൊസൈറ്റി പ്രസിഡന്റ് സൂര്യരാജന് ഉദ്ഘാടനം ചെയ്തു.
ക്യാംപ് കോഒാര്‍ഡിനേറ്റര്‍ മുഹമ്മദ്റാഫി, നസീമുദീന്‍ എന്നിവര്‍ നേതൃത്വം നല്കി. ട്രക്കിങ്, ഡോക്കുമെന്റി പ്രദര്‍ശനം, ആദിവാസിമേഖലാ സന്ദര്‍ശനം എന്നിവയും ഉണ്ടായിരുന്നു.


