വിതുര: കൊപ്പം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ പുതുവര്‍ഷാഘോഷവും കുടുംബസംഗമവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ജനാര്ദനന് കോക്കാട് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ. അപ്പുക്കുട്ടന് നായര്‍, കള്‍ച്ചറല്‍ സെല്‍ കണ്‍വീനര്‍ പി. ഭാര്ഗവന്, മുന്‍ എ.ഇ.ഒ. പി.എന്‍. ചന്ദ്രഭാനു, പഞ്ചായത്തംഗങ്ങളായ കെ. ഷീല, എം.എസ്. റഷീദ്, വനിതാസെല്‍ ചെയര്‍പേഴ്സണ്‍ അംബിക ആര്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള സര്‍വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ച പ്രൊഫ. എ.എ. വാഹീദിനെ ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് എന്‍. സുദര്ശനന് , വിതുര റഷീദ് എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.


