കൂടിതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
നെടുമങ്ങാട്: ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 220 പോയിന്റുമായി തിരുവനന്തപുരം സൗത്ത് മുന്നില്‍ നില്ക്കുമ്പോള് ഹൈസ്കൂള്‍ വിഭാഗത്തില്‍ 181 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്താണ് മുന്നില്‍. യു.പി. വിഭാഗത്തില്‍ 80 പോയിന്റുള്ള കിളിമാനൂരാണ് ഒന്നാമത്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
ഹയര്‍സെക്കന്‍ഡറി, യു.പി. വിഭാഗങ്ങളിലാണ് കിരീടപ്പോരാട്ടം ഏറ്റവും രൂക്ഷം. ഹയര്‍സെക്കന്‍ഡറിയില്‍ നോര്‍ത്ത് രണ്ടാം സ്ഥാനത്തായത് ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ്. അവര്‍ക്ക് 219 പോയിന്റുണ്ട്. യു.പി. വിഭാഗത്തില്‍ രണ്ടാമതുള്ള സൗത്തിന് 78 പോയിന്റുണ്ട്. ഒന്നാം സ്ഥാനത്തുള്ള കിളിമാനൂരിനേക്കാള് രണ്ടുപോയിന്റ് മാത്രം പിന്നില്‍. ഹൈസ്കൂള്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ കണിയാപുരത്തിന് 170 പോയിന്റാണുള്ളത്.
സംസ്കൃതോത്സവം യു.പി. വിഭാഗത്തില്‍ പാലോട് (74), കണിയാപുരം (72) എന്നീ ഉപജില്ലകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ കാട്ടാക്കട (69), ബാലരാമപുരം (65) എന്നിവയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്ക്കുന്നു. അറബി സാഹിത്യോത്സവം യു.പി. വിഭാഗത്തില്‍ കണിയാപുരം (61), തിരുവനന്തപുരം സൗത്ത് (57) എന്നിവരാണ് മുന്നില്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ നെടുമങ്ങാട് (64), പാലോട് (58) എന്നിവ മുന്നിട്ടുനില്‍ക്കുന്നു.