നെടുമങ്ങാട്: തിരുവനന്തപുരത്തെ നിര്‍ദിഷ്ട മോണോറയില്‍ പദ്ധതിയില്‍ നെടുമങ്ങാട്കൂടി ഉള്‍പ്പെടുത്തി സാധ്യതാപഠനം നടത്തണമെന്നു സമന്വയ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. വലിയമല ഐഎസ്ആര്‍ഒ കേന്ദ്രം, ബഹിരാകാശപഠന ഇന്‍സ്റ്റിറ്റ്യൂട്ട്, വിതുരയിലെ നിര്‍ദിഷ്ട ഇഗ്നോ, ഐസര്‍ സ്ഥാപനങ്ങള്‍, പൊന്മുടി സുഖവാസകേന്ദ്രം, പാലോട്ടെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പുരാവസ്തുമ്യൂസിയം എന്നിവ നെടുമങ്ങാടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്ടേക്കുള്ള പൈപ്പ് ലൈന്‍ റോഡ് ഇതിലേയ്ക്ക് ഉപയുക്തമാക്കാമെന്നും സമന്വയ വാര്‍ഷികയോഗം ഗവണ്മെന്റിനോടു നിര്‍ദേശിച്ചു.
സമന്വയയുടെ ജീവകാരുണ്യം ആശ്വാസപദ്ധതിയില്‍ പാവപ്പെട്ട 40 രോഗികള്‍ക്കു ചികില്‍സാ സഹായം നല്‍കാനും സ്വയംതൊഴില്‍ സംരംഭകര്‍ക്കു പലിശയില്ലാവായ്പ നല്‍കാനും തീരുമാനിച്ചു. സമന്വയ പ്രസിഡന്റ് തെന്നൂര്‍ നസീം അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി നെട്ടറച്ചിറ ജയനും വരവുചെലവുകണക്കും ബജറ്റും ട്രഷറര്‍ സി. ശ്രീധരന്‍പിള്ളയും ജീവകാരുണ്യപദ്ധതി കണ്‍വീനര്‍ ടി.എസ്. വിജയകുമാറും അവതരിപ്പിച്ചു. ജി. യോഹന്നാന് ബാബു, കെ. ഭുവനേന്ദ്രന്‍നായര്‍, കെ. രാജശേഖരന്‍നായര്‍, ബി.കെ. സോമശേഖരന്‍നായര്‍, എസ്.എസ്. ശ്രീലാല്‍, പി. സുകുമാരപിള്ള, കെ. അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചു.


