വിതുര: ചെറ്റച്ചല്‍ മരുതുംമൂട് പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ മരണാനന്തരം കണ്ണുകളും ശരീരവും ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയവരെ ആദരിച്ചു. രണ്ടാഴ്ച മുന്‍പു മരിച്ച യുക്തിവാദിസംഘം വിതുര യൂണിറ്റ് പ്രസിഡന്റും സിപിഐ നേതാവുമായ മന്ത്രി ജി. ഗോപാലന് കണ്ണുകളും ശരീരവും ദാനം ചെയ്തിരുന്നു. കണ്ണാശുപത്രി അധികൃതര്‍ വിതുരയിലെത്തി ഗോപാലന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മൃതശരീരം ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചു.
ഗോപാലന്‍െറ ഭാര്യ ഗൌരിയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഗോപാലന്‍െറ മകളും, വിതുര പഞ്ചായത്ത് അംഗവുമായ ജി. പുഷ്പലത, മരുമകന് സിപിഎം കെപിഎസ്എം ബ്രാഞ്ച്കമ്മിറ്റി അംഗം കൃഷ്ണന്‍കുട്ടി എന്നിവരും കണ്ണും ശരീരവും ദാനം ചെയ്ത് സമ്മതപത്രം നല്കി. ഇരുപതോളം യുക്തിവാദിസംഘാംഗങ്ങളും മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്തു. തുടര്‍ന്ന് അനവധി പേര് മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വരികയും സമ്മതപത്രം ഒപ്പിട്ടു നല്‍കുകയും ചെയ്തു.
സിപിഎം വിതുര ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാര്‍ കണ്ണും ശരീരവും ദാനം ചെയ്തു. യോഗത്തില്‍ മന്ത്രി ഗോപാലന്രെ കുടുംബാംഗങ്ങളെയും വിനീഷ്കുമാറിനെയും ആദരിച്ചു. അനുമോദന യോഗത്തില്‍ പ്രഫ. ചായംധര്മരാജന്, എസ്. സഞ്ജയന്, എന്‍. ഗോപാലകൃഷ്ണന്, വി. അംബികകുമാരി,പുലരി ആര്‍ട്സ്ക്ളബ് പ്രസിഡന്റ് മനേഷ്, സെക്രട്ടറി അന്‍സാദ്, സുരേഷ്കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം മുഹമ്മദ്ഖാന് നയിച്ച ദിവ്യാദ്ഭുത അനാവരണ പരിപാടിയും ഉണ്ടായിരുന്നു.


