വിതുര: മദ്യലഹരിയില്‍ യുവാവ് വെട്ടുകത്തി കൊണ്ടു സ്വയം കഴുത്ത് വെട്ടിമുറിക്കാന്‍ ശ്രമിച്ചതായി കേസ്. വെട്ടേറ്റു കഴുത്തിനു ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് വിതുര പഞ്ചായത്തിലെ മരുതാമലയിലാണു സംഭവം.
മരുതാമല അവാര്‍ഡ് ഗ്രാമത്തില്‍ താമസിക്കുന്ന സുജീഷ് ആണു സ്വന്തമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരാക്രമം കണ്ടു നാട്ടുകാര്‍ ഭയന്നുവിറച്ചു. സ്ഥലവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇയാള്‍ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു. ആത്മഹത്യാകുറ്റത്തിനു സുജീഷിന്റെ പേരില്‍ കേസെടുത്തതായി വിതുര പൊലീസ് അറിയിച്ചു.