വിതുര: അകാലത്തില്‍ പൊലിഞ്ഞ തിരുവനന്തപുരം ഫൈന്‍ആര്‍ട്സ് കോളജ് വിദ്യാര്‍ഥി വിതുര ചേന്നന്‍പാറ എംവി ഹൌസില്‍ എം.വി. മിഥുന്‍െറ(22) മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിതുര പൊലീസ് സ്റ്റേഷനു സമീപമുള്ള കുടുംബപുരയിടത്തില്‍ സംസ്കരിച്ചു. അപ്ളൈഡ്ആര്‍ട്സ് അവസാനവര്‍ഷ വിദ്യാര്‍ഥിയായ മിഥുനെ വെള്ളിയാഴ്ച രാവിലെയാണു ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ടാപ്പിങ്തൊഴിലാളിയായ വിതുര ചേന്നന്‍പാറ മോഹനന്റെയും വല്‍സലയുടെയും മകനായ മിഥുന്‍ മികച്ചകലാകാരന്‍കൂടിയായിരുന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്തു പഠനച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നു. സിനിമയിലും സീരിയലിലും നാടകത്തിലും കലാസംവിധാന ജോലികള്‍ ചെയ്തിരുന്ന മിഥുന്‍ ചിത്രകലാരംഗത്തും മാതൃകകള്‍ ഉണ്ടാക്കുന്നതിലും മിടുക്കനായിരുന്നു.
ജോലിത്തിരക്കിനിടയില്‍ മിക്കപ്പോഴും ക്ളാസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഹാജര്‍ കുറവായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞതിനെ തുടര്‍ന്ന് മിഥുന്‍ കടുത്ത മാനസികാസ്വസ്ഥതയിലായിരുന്നുവെന്നു സഹപാഠികള്‍ പറഞ്ഞു. ഇതിനിടെ കോഴ്സ്പൂര്‍ത്തിയാക്കാന്‍ പുനപ്രവേശനം നേടാനുള്ള ശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തുമെന്ന് അമ്മയോടും അച്ഛനോടും തലേന്നു രാത്രി ഫോണില്‍ പറഞ്ഞിരുന്നു. പക്ഷേ, വെള്ളിയാഴ്ച വീട്ടിലെത്തിയ മകന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരയുവാനായിരുന്നു മാതാപിതാക്കളുടെ ദുര്യോഗം. മിഥുന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഫൈന്‍ആര്‍ട്സ് കോളജില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമെത്തി. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുശോചനം രേഖപ്പെടുത്തി.