വിതുര: ആദിവാസി മഹാസഭയുടെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് 21, 22 തീയതികളില്‍ നടക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.എസ്.സുരേഷ് കുമാര്‍, സെക്രട്ടറി എം.നാരായണന് എന്നിവര്‍ അറിയിച്ചു. വിതുര ചാത്തന്‍കോട് ചെമ്മാന്കാല സാംസ്കാരികനിലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമുഖര്‍ ക്ലാസെടുക്കും. 21ന് രാവിലെ മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനന് ത്രിവേണിയുടെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി ഡോ. എം.എ.കുട്ടപ്പന് ഉദ്ഘാടനം ചെയ്യും.


