വിതുര: ഇരുത്തലമുക്ക് വളവില്‍നിന്ന് വെട്ടവഴി മലയടിയിലേക്കുള്ള റോഡിന് ഇരുവശത്തും കോഴിമാലിന്യം തള്ളുന്നത് അധികൃതര്‍ തടയണമെന്ന് പൊന്‍പാറ സെറ്റില്‍മെന്റ് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചപ്പാത്ത്, വെട്ട ഭാഗങ്ങളിലാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത്. ദുര്‍ഗന്ധത്തിന് പുറമെ മാലിന്യം പക്ഷികള്‍ വഴി പരിസരത്തെ കിണറുകളിലും എത്തുന്നുണ്ട്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തധികൃതരും വിതുര പോലീസും ആരോഗ്യപ്രവര്‍ത്തകരും വേണ്ട നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

