WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, January 4, 2012

' വിതുര കലുങ്കിലെ ഒാടകള്‍ പൂര്‍ണമായും പൊളിച്ചു മാലിന്യം നീക്കണം '



വിതുര:  വിതുര കലുങ്ക് ജംക്ഷനിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി ജംക്ഷനിലെയും പരിസരത്തെയും മുഴുവന്‍ ഒാടകളും പൊളിച്ചു മാലിന്യം നീക്കം ചെയ്യണമെന്നു ബില്‍ഡിങ് ഒാണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  ഒാടകള്‍ പൊളിച്ചു മാലിന്യം നീക്കുന്നതു സ്വാഗതാര്‍ഹമാണ്.  ഒാടകള്‍ പൊളിച്ച സ്ഥലങ്ങളില്‍ ടണ്‍കണക്കിനു മാലിന്യമാണു കുമിഞ്ഞുകൂടിക്കിടന്നത്.  ഇനിയും ഒാടകള്‍ പൊളിക്കാനുണ്ട്. ഭൂരിഭാഗം കടകളില്‍നിന്നും വീടുകളില്‍ നിന്നും പുറന്തള്ളുന്ന സെപ്റ്റിക് ടാങ്കിലെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍വരെ കലുങ്ക് ജംക്ഷനിലെ ഒാടകളിലാണു വന്നടിയുന്നത്.

ഒാടകളില്‍ മാലിന്യം നിറഞ്ഞതോടെയാണു ജംക്ഷന്‍ മഴയത്തു വെള്ളത്തില്‍ മുങ്ങുന്നത്.  ഒാടകള്‍ പൊളിക്കുന്നതു സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി കച്ചവടക്കാരുടെയും കടയുടമകളുടെയും വ്യാപാരി-വ്യവസായി ഭാരവാഹികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.  റോഡ് കയ്യേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, എന്തൊക്കെ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായാലും ശേഷിക്കുന്ന ഒാടകള്‍ കൂടി പൊളിച്ചു മാലിന്യം നീക്കി ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുമെന്നും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.