വിതുര: ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും കുറവുള്ള ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒപിയും അത്യാഹിത വിഭാഗവും ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വിതുര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വിതുര പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. പ്രസിഡന്റ് തള്ളച്ചിറ ഗിരിയുടെ അധ്യക്ഷതയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനേന്ദ്രന്, കളിക്കല് വിജയകുമാര്‍, മാന്കുന്നില് പ്രകാശ്, ചെറ്റച്ചല്‍ അശോകന്, പട്ടന്‍കുളിച്ചപാറ മണിക്കുട്ടന്, മീനാങ്കല്‍ ഭുവനേന്ദ്രന്, മണികണ്ഠന്, ശിവലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ചിറകില്‍ കണ്ണന് ചിത്രശലഭം വിതുര: ചിറകില്‍ കണ്ണുകളോടുകൂടി വിരുന്നെത്തിയ അപൂര്‍വയിനം ചിത്രശലഭം കൌതുക കാഴ്ചയായി. തൊളിക്കോട് പഞ്ചായത്തില്‍ തൊളിക്കോട് ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിനി സ്റ്റുഡിയോക്കു സമീപമാണു ചിറകില്‍ രണ്ടു വലിയ കണ്ണുകളോടുകൂടിയ പൂമ്പാറ്റ ഇന്നലെ രാവിലെ പറന്നെത്തിയത്.
സാധാരണ ചിത്രശലഭങ്ങള്‍ക്കുള്ള കണ്ണിനു പുറമേ മനുഷ്യന്റെ കണ്ണുകളോടു രൂപസാദൃശ്യമുള്ള രണ്ടു കണ്ണുകളാണു ചിറകുകളുടെ ഇരുവശത്തായി ഉള്ളത്. ഒറ്റ നോട്ടത്തില്‍ ഇൌ കണ്ണുകള്‍ തുറിച്ചു നോക്കുന്നതായി തോന്നും. നേരത്തേ വിതുര പഞ്ചായത്തിലെ കല്ലാറിലും ചിറകില്‍ കണ്ണന് പൂമ്പാറ്റ വിരുന്നെത്തിയിരുന്നു.


