വിതുര: പോലീസ് സ്റ്റേഷന് മുന്നില്‍ എസ്.ഐ.യെയും മറ്റും ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ മൂന്നുപേരെ അറസ്റ്റ്ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ മീനാങ്കല്‍ കരിപ്പാലത്തുനിന്ന് പോലീസ് പിടികൂടിയ മൂന്നുപേരെ ഇറക്കിക്കൊണ്ടുപോകാന്‍ വന്നവര്‍ ഒടുവില്‍ അറസ്റ്റിലാവുകയായിരുന്നു. സംസാരത്തിനിടെ ഇവര്‍ ഷര്‍ട്ടില്‍ കയറിപ്പിടിച്ച് ആക്രമിക്കാന്‍ മുതിര്‍ന്നതായി എസ്.ഐ. സിജു കെ.എല്‍. നായര്‍ അറിയിച്ചു. കരിപ്പാലം തടത്തരികത്ത് അനില്‍ (29), കരിപ്പാലം ജി.എസ്. ഭവനില്‍ രാജേഷ്കുമാര്‍ (29), പറണ്ടോട് മണ്ണാറം ലാല്‍ഭവനില്‍ ലാല്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആദ്യം പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കുശേഷം ജാമ്യത്തില്‍ വിട്ടു.


