മതിര: പ്രസിദ്ധമായ മതിര പീഠിക ദേവീക്ഷേത്രത്തിലെ തിരുവാതിര നാളെ ആഘോഷിക്കും. തിരുവാതിരയോടനുബന്ധിച്ചുള്ള കുതിര എടുപ്പ്് ഉച്ചയ്ക്ക് 3.30ന് ആരംഭിക്കും. വിവിധ കരക്കാര്‍ ദേവിക്കു കാണിക്കയര്‍പ്പിക്കുന്ന മൂന്ന് മുഴുക്കുതിരകളെ മതിര കടലൂര്‍മഠം ശിവക്ഷേത്രത്തില്‍ നിന്നാണു ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. ദീപാരാധനയോടെ കുതിരയെടുപ്പ് അവസാനിക്കും. തെറ്റിമുക്ക്, തൂറ്റിയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് എടുപ്പുകുതിരകളും ഉണ്ടായിരിക്കും. ദേവിയുടെ ഉടവാളും കാല്‍ച്ചിലമ്പും വഹിച്ചുള്ള എഴുന്നള്ളത്ത്് രാത്രി 9.30നു പുറപ്പെടും.
കുത്തിയോട്ടം, താലപ്പൊലി, വിളക്ക്, മുത്തുക്കുട തുടങ്ങിയവ അകമ്പടി സേവിക്കുന്ന എഴുന്നള്ളത്ത്് ശിവക്ഷേത്രം, കോയിക്കല്‍ വഴി രാത്രി 12.30നു ക്ഷേത്രത്തില്‍ തിരിച്ചെത്തും. തിരുവാതിരയ്ക്കു മികവേകി ഇക്കുറി പതിനഞ്ചോളം കെട്ടുകാഴ്ചകളാണു തയാറാക്കിയിരിക്കുന്നത്. മതിര, തൂറ്റിയ്ക്കല്‍, ഭജനമഠം, വാഴ്േവലിക്കോണം, തോട്ടുമുക്ക്, പുതുശ്ശേരി, കോട്ടപ്പുറം നിവാസികളും കരക്കാരും ക്ളബ്ബുകളുമാണു കെട്ടുകാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. മകയിരം നാളിലെ പ്രധാന ക്ഷേത്രച്ചടങ്ങായ ഉരുളും വിളക്കും ഇന്നു വെളുപ്പിനു രണ്ടിനു ശിവക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു 4.05നു ദേവീക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും.