പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ കോളജിനു സമീപം യൂസഫിന്റെ വക റബര്‍ പുരയിടത്തില്‍ സാമൂഹിക വിരുദ്ധര്‍ രാത്രിയില്‍ തീയിട്ടതുമൂലം അനവധി റബര്‍ മരങ്ങള്‍ക്കും മറ്റു മരങ്ങള്‍ക്കും നാശം സംഭവിച്ചതായി പരാതി. പ്രദേശത്തു മോഷണമടക്കം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം പതിവാണെന്നു പറയുന്നു.