വിതുര: കിണറ്റില്‍വീണ കാട്ടുപന്നിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. കല്ലാര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളിനു സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. പുതുതായി കുഴിച്ച കൈവരിയില്ലാത്ത കിണറ്റിലാണ് പന്നി വീണത്.
നെടുമങ്ങാട്ടു നിന്നുള്ള അഗ്നിശമന സേനാസംഘം എത്തി വല കിണറ്റിലിറക്കിയാണ് പന്നിയെ രക്ഷപ്പെടുത്തിയത്. വലയില്‍ കയറിയ പന്നിയെ മുകളിലെത്തിച്ച് കെട്ടഴിച്ചയുടനെ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. നേരേ വെള്ളത്തില്‍ വീണതിനാലാണ് പന്നി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു.

