വിതുര: ഒന്നാംവാര്‍ഷിക ആഘോഷത്തിനൊപ്പം കലുങ്ക് ജങ്ഷന് ബ്രദേഴ്സ് ചികിത്സാസഹായം വിതരണം ചെയ്തു. വിതുര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഗംഗാധരന് നായര്‍ ഇവ വിതരണം ചെയ്തു. സംഘടനാ ഭാരവാഹികളായ എസ്. സതീശചന്ദ്രന്‍ നായര്‍, മുരുകേശന്, കെ.സുലോചനന് നായര്‍, പ്രസിഡന്റ് നജുമുദ്ദീന്‍, സെക്രട്ടറി രശാന്ത് രാജ്, ഖജാന്‍ജി ബിനു കൈതക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. മഹാദേവര്‍ ക്ഷേത്രോത്സവ ഘോഷയാത്രക്ക് സ്വീകരണം, കലാസന്ധ്യ, നാടന്‍പാട്ട്, ചൈനീസ് പൂത്തിരിമേള തുടങ്ങിയവയും സംഘടിപ്പിച്ചു.

