വിതുര: മന്നൂര്‍ക്കോണം മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മദ്രസ ഹാളില്‍ ഇസ്‌ലാമിക പ്രഭാഷണം തുടങ്ങി. ഇമാം ഹാഫിസ് മാഹിന്‍ മന്നാനി ബുധനാഴ്ച പ്രഭാഷണം നടത്തും. മാര്‍ച്ച് 1, 2, 3 തീയതികളില്‍ ഹാഫീസ് അഫ്‌സല്‍ ഖാസ്മി (കൊല്ലം) പ്രഭാഷണത്തിന് നേതൃത്വം നല്‍കും.

