പാലോട്. സാമൂഹികക്ഷേമ വകുപ്പിനു കീഴിലുള്ള ഐസിഡിഎസിന്റെ പ്രവര്‍ത്തനം നാഥനില്ലാക്കളരിയായതായി ഇന്ത്യന്‍ നാഷനല്‍ അംഗന്‍വാടി എംപ്ളോയീസ് ഫെഡറേഷന് (ഐഎന്‍ടിയുസി) ജില്ലാ നേതൃയോഗം ആരോപിച്ചു. അധികാരത്തിലെത്തി മാസങ്ങളായിട്ടും ഡയറക്ടറെ നിയമിക്കാതെ മറ്റൊരു വകുപ്പിന്റെ ഡയറക്ടര്‍ക്കു ചുമതല നല്‍കിയിരിക്കുന്നതുമൂലം പ്രവര്‍ത്തനം നടക്കാത്ത അവസ്ഥയാണ്. വേണ്ടത്ര ജീവനക്കാരുമില്ല. ഇതുമൂലം അംഗന്‍വാടി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല.
ഐസിഡിഎസ് ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പെന്‍ഷന്‍തുക വര്‍ധിപ്പിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചിനു സെക്രട്ടേറിയറ്റ് നടയില്‍ ഏകദിന ഉപവാസ സമരം നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 13,14 തീയതികളില്‍ ജില്ലാ ക്യാംപ് നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് നന്ദിയോട് ജീവകുമാറിന്റെ അധ്യക്ഷതയില്‍ കാട്ടാക്കട രാമു, ഹാഷിം, അനിത, റിയാദബീഗം, മുംതാസ്, സരോജിനി, ബന്‍സി ജയചന്ദ്രന്, വെട്ടൂര്‍ ബിനു, സുശീല എന്നിവര്‍ പ്രസംഗിച്ചു.

