സഹ്യന്റെ താഴ്വരയില്‍ ഗ്രാമോത്സവത്തിനു നാളെ തിരിതെളിയുകയാണ്.
ഒരു അഭിലാഷം എന്നപോലെ എല്ലാ പാതകളും മേള നഗരിയില്‍ സന്ധിക്കുന്ന ദിനരാത്രങ്ങള്‍.
ഇനി എങ്ങും ഉത്സവത്തിമിര്‍പ്പ്.
കാളച്ചന്തയില്‍ നിന്നും മഹാമേളയിലേക്കുള്ള വളര്‍ച്ച അത് ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള സംക്രമണം തന്നെയായിരുന്നു...
പൂര്‍വ്വീകര്‍ നല്‍കിയ കാര്‍ഷിക സമൃദ്ധിയുടെ ഗൃഹാതുര സ്വപ്നങ്ങള്‍ക്കൊപ്പം പുത്തന്‍തലമുറയുടെ ആര്‍ജ്ജവവും ഉള്‍ക്കൊണ്ടു കാലത്തെ പിന്തള്ളി ഈ മേള ഇനിയും വളരട്ടെ.
ചരിത്രസ്മൃതികളുടെ നീരുറവകള്‍ കവിഞ്ഞൊഴുകിയ തെക്കന്‍കേരളത്തിന്റെ ഈ മഹാമേളയ്ക്ക് 50 വയസ്സ് തികയുകയാണ്.
കാര്‍ഷിക സംസ്കൃതിയുടെ ഭൂമികയില്‍
പൂര്‍വ്വികര്‍ കൊളുത്തിവച്ച മണ്‍ചിരാതുകള്‍ക്ക് മുന്നില്‍ ഹൃദയങ്ങളര്‍പ്പിച്ച് വണങ്ങാം....
ഇനിയുള്ള കാലത്തിനും തലമുറകള്‍ക്കും വെളിച്ചമായി ഈ കെടാവിളക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം.
മേളയുടെ പെരുമ പാലോടിന്റെ തനിമയായി ഇന്റര്‍നെറ്റില്‍ അലയടിച്ചപ്പോള്‍ ഏറ്റ് വാങ്ങിയ എല്ല സ്നേഹിതര്‍ക്കും നന്ദി...
ഈ ഓണ്‍ലൈന്‍ സംരംഭത്തിന് 4 വയസ്സു തികയുകയാണ്.....
താങ്ങായി തണലായി ഒപ്പം നിന്ന എല്ലാ സ്നേഹിതരേയും നന്ദിയോടെ ഓര്‍ക്കുന്നു....
മേളയുടെ സചിത്ര വിവരണവുമായി ഞങ്ങള്‍ ഉണ്ടാകും നിങ്ങളോടൊപ്പം.....