നിലമേല്‍-മടത്തറ റോഡില്‍ തുമ്പമണ്‍തൊടിയില്‍ സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചുകയറി 25 പേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. ആറ്റിങ്ങലില്‍നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ് തുമ്പമണ്‍തൊടിയില്‍ മജ്നുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വീടിന്റെ മുന്‍ഭാഗം തകര്‍ന്നു.
ചോഴിയക്കോട് ചരുവിള പുത്തന്‍വീട്ടില്‍ അജിത (25), കിഴക്കുംഭാഗം ഷമീന മന്‍സിലില്‍
കാസിംകുഞ്ഞ് (65), കല്ലുവെട്ടാംകുഴി നിയാസ് മന്‍സിലില്‍ ഷംനാദ്(18), ചോഴിയക്കോട് ശ്യാമാലയത്തില്‍ ശ്യം (23), ഇലവുപാലം സജിന ഭവനില്‍ ശോഭനന് (60), ബസ് കണ്ടക്ടര്‍ കടയ്ക്കല്‍ ആല്‍ത്തറമൂട് വിനോദ്ഭവനില്‍ ദീപു (32), തുമ്പമണ്‍തൊടി തസ്ലിം (18) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.
മടത്തറ ജാസ്മി മന്‍സിലില്‍ ജാസ്മി (21), മഹാഗണി ബ്ലോക്ക് 5-ല്‍ ശോഭ (25), കല്ലുവെട്ടാംകുഴി ബ്ലോക്ക് 13-ല്‍ റിയാസ് (18), കല്ലുവെട്ടാംകുഴി നിയാസ് മന്‍സിലില്‍ ഷഹബാസ് (18), കുളത്തൂപ്പുഴ ഷീബ മന്‍സിലില്‍ ഷൈനു (38), കുളത്തൂപ്പുഴ മലയില്‍വീട്ടില്‍ സോഫിയ (27), നൂറുല്‍ സലാമില്‍ അന്‍സാര്‍ (28), ആയിരവല്ലിക്കുന്ന് ശശാങ്കന് (41), ശിവന്മുക്ക് വട്ടവിളവീട്ടില്‍ സേതുലക്ഷ്മി (18), ശാസ്താംനട ചരുവിളവീട്ടില്‍ ഷിബു (25), ഓന്തുപച്ച വയലിറക്കത്ത് ആര്യ (12), മടത്തറ എം. എസ്.മന്‍സിലില്‍ സജിത (24), ചെറുവള്ളിമുക്ക് ചരുവിളവീട്ടില്‍ ശിവന് പിള്ള (62), മടത്തറ ബ്ലോക്ക് 6-ല്‍ സുഭാഷിണി (65), മംഗലത്തുവീട്ടില്‍ ഷബിന (16), കുളത്തൂപ്പുഴ സോഫിയ ഭവനില്‍ അസുമാബീവി (73), ചോഴിയക്കോട് ചരുവിളവീട്ടില്‍ സുരേഷ് (32), കുളത്തൂപ്പുഴ സഫിയ മന്‍സിലില്‍ സുലേഖാബീവി (41), എന്നിവരെയാണ് കടയ്ക്കല്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.Courtesy Mathrubhumi


