പാലോട്: പാലോടിനുസമീപം തെന്നൂര്‍ സൂര്യകാന്തി നാലുസെന്റ് കോളനിയില്‍ സേതുവിന്റെ മകള്‍ സൗമ്യ (24) തീപ്പൊള്ളലേറ്റ നിലയില്‍ കിണറ്റില്‍ ചാടി. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. നാട്ടുകാരെത്തി സൗമ്യയെ പുറത്തെടുത്തപ്പോള്‍ ശരീരമാസകലം തീപ്പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. അതീവഗുരുതരാവസ്ഥയിലായ സൗമ്യയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് സൗമ്യയുടെ ഭര്‍ത്താവും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. പാലോട് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു


