പാങ്ങോട്: കല്ലറ-പാങ്ങോട് മേള 31 മുതല്‍ ഏപ്രില്‍ ആറുവരെ പാങ്ങോട് കെ.വി.യു.പി.എസ്. വളപ്പില്‍ നടക്കും. മേളയില്‍ വ്യാവസായിക സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, പ്രദര്‍ശനങ്ങള്‍, കാര്‍ഷിക ഉല്പന്നപ്രദര്ശനവും വിപണനവും എന്നിവ ഉണ്ടാകും. മേളയോടനുബന്ധിച്ച് നടക്കുന്ന സ്റ്റുഡന്റ്സ് ഫെസ്റ്റില്‍ കലാപരിപാടികള്‍ അരങ്ങേറും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

