ബോണക്കാട്: ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള പൊന്തിഫിക്കല്‍ കുര്‍ബാന 31ന് രാവിലെ 11ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ. വിന്‍സന്റ് സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. കുര്‍ബാനയില്‍ ഫാ. കെ.ജെ. വിന്‍സെന്റ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. നെടുമങ്ങാട്ട് നിന്നും രാവിലെ ആരംഭിക്കുന്ന ബൈക്ക് റാലി ബോണക്കാട്ട് സംഗമിക്കും. തുടര്‍ന്ന് പീഡാസഹന പദയാത്രയ്ക്ക് രൂപതാ പ്രസിഡന്റ് സന്തോഷ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

