വിതുര. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാര്‍ഡ് അംഗം സുകുമാരി മനോഹരനു സ്വന്തം പഞ്ചായത്ത് ഒാഫിസില്‍ കാല്കുത്തണമെങ്കില് മൂന്നു പഞ്ചായത്തുകള്‍ താണ്ടി നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം. പൊന്മുടിയില് നിന്നു പെരിങ്ങമ്മലയിലേക്കു ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വാര്‍ഡ് നിവാസികള്‍ ബുദ്ധിമുട്ടിലാണ്. പൊന്മുടി വാര്‍ഡില്‍ താമസിക്കുന്നവര്‍ സ്വന്തം വില്ലേജായ തെന്നൂര്‍ വില്ലേജ് ഒാഫിസില്‍ എത്താനും 30 കിലോമീറ്റര്‍ സഞ്ചരിക്കണം.
പൊന്മുടി വാര്‍ഡിനെ വിതുര പഞ്ചായത്തില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ടു നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികളെടുത്തില്ല. ബസ് സര്‍വീസുകളുടെ അപര്യാപ്തതമൂലം പൊന്മുടിയില് നിന്നു പെരിങ്ങമ്മല കോളജിലും വിതുര സ്കൂളിലും പോകുന്ന വിദ്യാര്‍ഥികള്‍ വലയുകയാണ്. പാലോട് നിന്നു പെരിങ്ങമ്മല, തെന്നൂര്‍ വിതുര വഴി പൊന്മുടിയിലേക്കു ബസ് സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു സുകുമാരി മനോഹരന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഗതാഗതമന്ത്രി വി.എസ്. ശിവകുമാറിനും നിവേദനം നല്കി.