വിതുര. കഴക്കൂട്ടം എഫ്സിഐയിലെ കയറ്റിറക്കു തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്കുമൂലം ഫെബ്രുവരി മാസത്തെ റേഷന്‍സാധനങ്ങള്‍ യഥാസമയം വിട്ടെടുത്തു റേഷന്‍ഷോപ്പ് വഴി വിതരണം നടക്കാത്ത സാഹചര്യമുണ്ടായതിനാല്‍ ഫെബ്രുവരി മാസത്തെ റേഷന്‍സാധനങ്ങള്‍ ഇൌ മാസം പത്തു വരെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുമെന്നു താലൂക്ക് സപ്ളൈ ഒാഫിസര്‍ ഇറവൂര്‍ പ്രസന്നകുമാര്‍ അറിയിച്ചു.


