പാലോട്: പച്ച നെടുംപറമ്പ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാവാര്‍ഷികം വ്യാഴാഴ്ച നടക്കും. തന്ത്രി കണ്ഠരരു മഹേശ്വരരുവിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാചടങ്ങുകള്‍ നടക്കുന്നത്. അഷ്ടദ്രവ്യമഹാഗണപതിഹോമവും വിശേഷാല്‍ദീപാരാധനയും ഉണ്ടാകും. ശാസ്താക്ഷേത്രത്തിലെ ദേശീയമഹോത്സവം 2012 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ അഞ്ചുവരെ നടക്കും. ദേശീയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രമൈതാനത്ത് വിപുലമായ രീതിയില്‍ കാര്‍ഷിക വ്യാവസായിക വ്യാപാരമേളയും സംഘടിപ്പിച്ചിട്ടുണ്ട്.


