വിതുര. തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ കുടിനീര്‍ക്ഷാമം രൂക്ഷമാകുന്നു. കുംഭച്ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ നീരുറവകളുംനീര്‍ച്ചാലുകളും മറ്റു ജലസ്രോതസുകളും വറ്റിവരണ്ടു. കിണറുകളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞു. രണ്ടു പഞ്ചായത്തുകളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ നിന്ന് ജലം അപ്രത്യക്ഷമായിട്ട് ആഴ്ചകളായി. തൊളിക്കോട് പഞ്ചായത്തിലെ തേക്കുംമൂട്, ഉണ്ടപ്പാറ, പച്ചമല ഭാഗത്തുള്ളവര്‍ കുടിനീരിനായി പരക്കംപായുകയാണ്.
പഞ്ചായത്തിലെ മിക്ക ഭാഗത്തും പൈപ്പ്ലൈന്‍ കടന്നുവന്നിട്ടില്ല. വിതുര പഞ്ചായത്തിലെ പോറ്റിക്കുന്നിലും ആറ്റിന്‍പുറത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. സമീപ പഞ്ചായത്തുകളിലെ സ്ഥിതിയും വിഭിന്നമല്ല. വാമനപുരം നദിയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുതുടങ്ങി. പല സ്ഥലത്തും നദി നിശ്ചലാവസ്ഥയിലാണ്. നദീതീരത്തെ കിണറുകളും വറ്റിത്തുടങ്ങി. അനിയന്ത്രിതമായ മണലൂറ്റ് നിമിത്തമാണു വാമനപുരംനദി പെട്ടെന്ന് വറ്റിവരളാനിടയായത്.
ജലക്ഷാമം അതി രൂക്ഷമായ മേഖലകളില്‍ നാട്ടുകാര്‍ കിലോമീറ്ററുകളോളം നടന്ന് വാമനപുരം നദിയില്‍ നിന്നും മറ്റും ജലം ശേഖരിച്ചുകൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. നദിയിലെ ജലവും മലിനപ്പെട്ട് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തിയതു ജലക്ഷാമത്തിന് ആക്കം കൂട്ടി. പൊള്ളുന്ന ചൂടേറ്റ് കാര്‍ഷികവിളകള്‍ ഉണങ്ങിത്തുടങ്ങി. വാഴക്കൃഷിയാണ് ഏറെ നശിച്ചത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍
ആവിഷ്കരിച്ച ശുദ്ധജലപദ്ധതികളില്‍ ഭൂരിഭാഗവും കടലാസിലാണ്. എല്ലാവര്‍ഷവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രൂക്ഷമായ കുടിനീര്‍ക്ഷാമം നേരിടാറുണ്ട്. മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്തതു പ്രതിഷേധത്തിനു കാരണമായി. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ താപനിലയാണ് ഇക്കുറി അനുഭവപ്പെടുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇൌ സ്ഥിതി തുടര്‍ന്നാല്‍ ഇപ്രാവശ്യം ഏറ്റവും കഠിനമായ ജലക്ഷാമം നേരിടാനാണു സാധ്യത.
കത്തുന്ന ചൂട് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നു ഗ്രാമീണര്‍ പറഞ്ഞു. ചൂടു കൂടിയതോടെ അസുഖങ്ങളും വ്യാപിച്ചു തുടങ്ങി. ആദിവാസിമേഖലകളില്‍ പനിയും മറ്റു രോഗങ്ങളും പടരുന്നു. ജലക്ഷാമം നേരിടുന്ന മേഖലകളില്‍ ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമായി.