വിതുര: അഗസ്ത്യ ഭഗവാന്റെ പൂങ്കാവനമായി അറിയപ്പെടുന്ന അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വരയില്‍നിന്ന് സസ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ കുരുമുളക് ഇനം ദേശീയ ശ്രദ്ധയിലേക്ക്. ഇപ്പോള്‍ രാജ്യത്ത് കൃഷിചെയ്തുവരുന്ന എല്ലാ ഇനങ്ങളെക്കാളും ഒരു മടങ്ങ് എരിവും എണ്ണസത്തുമുള്ള കുരുമുളക് ചെടിയാണ് അഗസ്ത്യമലയടിവാരത്ത് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 'പി.എം.എം.' എന്നു പേരിട്ട ഈ വന്യജാതിയെ നിലവിലെ ഇനങ്ങളുമായി സംയോജിപ്പിച്ച് അത്യുത്പാദന ശേഷിയുള്ള പുതിയ 'അവതാര'ത്തിനുവേണ്ടിയുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്.
ബൊട്ടാണിക്കല്‍ ഗാര്ഡന് ഡയറക്ടര്‍ ഡോ. പി.ജി.ലതയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രജ്ഞരായ പി.ജെ.മാത്യു, കെ.ബി.രമേഷ് കുമാര്‍ എന്നിവരാണ് അഗസ്ത്യമലയിലെത്തി കുരുമുളക് വള്ളി തിരിച്ചറിഞ്ഞതും ഇപ്പോള്‍ ഗവേഷണത്തിന് ചുക്കാന്‍പിടിക്കുന്നതും. പുതുതായി കണ്ടെത്തിയ വന്യജാതിയില് കുരുമുളക് മണികളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ മണികളുള്ള ഇനവുമായി സംയോജിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സസ്യശാസ്ത്രജ്ഞര്‍ അരിച്ചുപെറുക്കിയ മേഖലയാണ് അഗസ്ത്യാര്‍കൂടം. ഇവിടെ മാത്രം വളരാന്‍ കഴിയുന്ന ചെടിയായതിനാലാവണം 'പി.എം.എം.' അന്ന് കടല്‍ കടക്കാതിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
10 വര്‍ഷം മുമ്പ് കിലോയ്ക്ക് 65 രൂപ വിലയുണ്ടായിരുന്ന കറുത്ത പൊന്നിന് ഇപ്പോള്‍ 310 രൂപയായി. 2010-11 ല്‍ 383 കോടി രൂപ വിദേശനാണ്യമായി ഈ കറുത്തമുത്ത് നമുക്ക് നേടിത്തന്നു. എങ്കിലും കുരുമുളകിന്റെ നാടായ ഇന്ത്യ ഇന്ന് കയറ്റുമതിയില്‍ ഏറ്റവും പിന്നിലാണ്. ഉത്പാദനക്ഷമമായ കുരുമുളക് ഇനങ്ങളില്ലാത്തതാണ് ഇന്ത്യ നേരിടുന്ന പ്രശ്നം. അതുകൊണ്ടുതന്നെ അത്ഭുതങ്ങളുറങ്ങുന്ന അഗസ്ത്യാര്കൂടത്തു നിന്നുള്ള പുതിയ കുരുമുളക് വള്ളിയെ ഏറെ പ്രതീക്ഷയോടെയാണ് കാര്ഷികലോകം വീക്ഷിക്കുന്നത്.