വിതുര: താവയ്ക്കല്‍ കോളനിയുടെ ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വിതുര ഗ്രാമപ്പഞ്ചായത്തോഫീസ് ഉപരോധിച്ചു. കേരളാ സ്റ്റേറ്റ് പട്ടികജാതി-പട്ടികവര്‍ഗ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്റ് എ.പി. കക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിതുര വില്‍സണ്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കാട്ടാക്കട സാബു, ജനറല്‍ സെക്രട്ടറി വെള്ളനാട് ജയചന്ദ്രന്, ഖജാന്‍ജി ആര്. ലീല തുടങ്ങിയവര്‍ സംസാരിച്ചു.
താവക്കല്‍ കോളനി വികസനമില്ല; ധര്‍ണ നടത്തി
വിതുര. പഞ്ചായത്തിലെ താവക്കല്‍ കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞു നിലംപൊത്താറായ വീടുകള്‍ പുതുക്കിപ്പണിയണമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു പട്ടികജാതി പട്ടികവര്‍ഗ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതുര പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് എ.പി. കക്കാട് ഉദ്ഘാടനം ചെയ്തു. വിതുര വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കാട്ടാക്കട സാബു, ജനറല്‍ സെക്രട്ടറി വെള്ളനാട് ജയചന്ദ്രന്, ആര്.ലീല, വൈ.തോമസ്, ബി.ഷിബു, എസ്.ലിസ, ഐ.ജോണ്സണ്, എ.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

