വിതുര: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം വിതുര വി ആന്‍ഡ് എച്ച്.എസ്. സ്കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് എസ്.എല്‍. കൃഷ്ണകുമാരി എന്നിവര്‍ സൈക്കിള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.പി. മൃദുലാദേവി, സ്റ്റാഫ് സെക്രട്ടറി ഡി.എസ്. ജയദാസ്, പി.ടി.എ. പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


