നന്ദിയോട്: ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അഡ്വ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. ജെ.ഡബ്ല്യു.ഗ്ലാഡ്സ്റ്റണ്, പ്രൊഫ. നബീസാ ഉമ്മാള്, കെ.ഒ. രത്നാകരന്, രാജന്‍ബാബു, വി.എല്‍. രാജീവ്, ബി. തുളസീധരന്‍പിള്ള, അനിത, കവിതാ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി സ്വാഗതവും എന്‍. രാജീവ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഡി.എം. ശ്യാമ, എം.എ. സംഗീത പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ സംഗീത ജി.എസ്. എന്നിവരെ ആദരിച്ചു.

