WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, March 26, 2012

പച്ച ശാസ്താ ക്ഷേത്രത്തില്‍ പൈങ്കുനി ഉത്രം ഉല്‍സവത്തിനു നാളെ കൊടിയേറും


പാലോട്. പ്രസിദ്ധ  ശാസ്താക്ഷേത്രങ്ങളിലൊന്നായ നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ പത്തു നാള്‍ നീളുന്ന പൈങ്കുനി ഉത്രം ദേശീയ ഉല്‍സവത്തിനും കാര്‍ഷിക കലാ വ്യാപാര മേളയ്ക്കും നാളെ കൊടിയേറും.  രാവിലെ എട്ടിനു താഴമണ്‍മഠം കണ്ഠര് മഹേശരര്  കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. വൈകുന്നേരം വ്യാപാരമേളയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍  നിര്‍വഹിക്കും.

ക്ഷേത്രച്ചടങ്ങുകളില്‍ എല്ലാ ദിവസവും നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, ശ്രീബലി, ശ്രീഭൂതബലി, ഉഷപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, വിളക്ക് എന്നിവയും 12ന് അന്നദാനസദ്യയും  നടക്കും. കലാപരിപാടികളില്‍ സംഗീതസദസ്, നാടകങ്ങള്‍, ഗാനമേളകള്‍, നൃത്തനാടകങ്ങള്‍, നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്കാരം, ഒാട്ടന്‍തുള്ളല്‍, നൃത്തസന്ധ്യ എന്നിവ ഒരുക്കിയിട്ടുണ്ട്. സമാപന ദിവസം രാത്രി എട്ടുമുതല്‍ പിന്നണിഗായിക രഞ്ജിനി ജോസും സംഘവും നയിക്കുന്ന ഗാനമേള നടക്കും. ഉല്‍സവത്തെ വരവേല്‍ക്കാന്‍ ക്ഷേത്രവും പരിസരവും അവസാന ഒരുക്കത്തിലാണ്.

അഞ്ചു കിലോമീറ്റര്‍ ചുറ്റളവു പ്രദേശത്തു ജനകീയ ദീപാലങ്കാര കമ്മിറ്റികളും സജീവമായി. മല്‍സര പൂത്തിരിമേളയും ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ഇടമുറിയാതെയുള്ള ദീപക്കാഴ്ചയും ഉല്‍സവത്തിന്റെ സവിശേഷതയാണ്. ഉല്‍സവത്തിന്റെ ഭാഗമായി നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ
യോഗം ചേര്‍ന്നു. പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, എക്സൈസ് അടക്കമുള്ളവ യോഗത്തില്‍ സംബന്ധിച്ചു.  ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദീപാലങ്കാര കമ്മിറ്റികളുടെ യോഗവും നടന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവു പ്രദേശം ഉല്‍സവമേഖലയായി കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.